Friday, October 24, 2008

ആ നീല പാര്‍ക്കര്‍ പേന

ഇന്നലെ ബാങ്കില്‍ വച്ചു എന്റെ പേന നഷ്ടപ്പെട്ടു. ഒരാള്‍ക്ക് എഴുതുവാന്‍ വേണ്ടി കൊടുത്തതാണ്. തിരികെ വാങ്ങാന്‍ മറന്നു.
ഞങ്ങളുടെ പേരെഴുതിയ വാകമരത്തിന്റെ ചുവട്ടില്‍ വച്ചു എന്റെ പിറന്നാള്‍ ദിവസം അവള്‍ സമ്മാനിച്ചതായിരുന്നു ആ നീല പാര്‍ക്കര്‍ പേന. പേനകളെ ഏറെ ഇഷ്ടപെടുന്ന എനിക്കുള്ള സമ്മാനം. കൂടെ ഒരു കാട്രിജും. തീരുമ്പോള്‍ പറഞ്ഞാല്‍ മതി വേറെ കാട്രിജ് (റീഫില്‍) വാങ്ങിത്തരാം എന്നും പറഞ്ഞിരുന്നു. അന്നുമുതല്‍ ഇന്നു വരെ എന്റെ പോക്കറ്റിനെ അലങ്കരിച്ചിരുന്ന ആ പേനയാണ്‌ ഇന്നലെ നഷ്ടപ്പെട്ടത്.
അവള്‍ തന്ന ഒന്നും തന്നെ ഞാന്‍ നഷ്ടപെടുതിയിട്ടില്ല. ചെറിയ നൂല് മുതല്‍ പത്തു മാര്‍ക്കിന്റെ ഏസ്സെ മാതിരിയുള്ള പ്രണയലേഖനങ്ങള്‍ വരെ അതില്‍ പെടും. അങ്ങനെയുല്ലപ്പോഴാണ് ആ പേനയുടെ നഷ്ടം
അത് തിരികെ കിട്ടുവാനുള്ള പല വഴികളെ പറ്റി ഞാന്‍ ആലോചിച്ചു. ബാങ്കില്‍ പോയി ഒന്നു അന്വേഷിക്കണോ അല്ലെങ്കില്‍ പത്രത്തില്‍ ഒരു പരസ്യം കൊടുത്താലോ- ഏതാണ്ടിങ്ങനെ - എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ പാര്‍ക്കര്‍ പേന നഷ്ടപ്പെട്ടു, അത് കിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കാന്‍ താല്‍പര്യപെടുന്നു. അല്ലെങ്കില്‍ ആ പേനയുടെ ഒരു ചിത്രം കൊടുത്തിട്ട് 24/10/2008 മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ അറിയിക്കണമെന്ന് താല്‍പര്യപെടുന്നു. പ്രിയ പേനയെ മടങ്ങി വരിക എന്നോ മറ്റോ ഒരു വരി കൂടി ചേര്‍ക്കാം അല്ലെ.

Saturday, October 18, 2008

ഇല്ലുസ്ട്രറ്റൊര്‍-ന്റെ നിര്‍മിതി, ഫോട്ടോഷോപ്പ്-ന്റെ ഫിനിഷിങ്


ഇല്ലുസ്ട്രറ്റൊര്‍-ന്റെ നിര്‍മിതി, ഫോട്ടോഷോപ്പ്-ന്റെ ഫിനിഷിങ്

Monday, October 13, 2008

ഇന്നലെ ഞാന്‍ ഒരാളെ കൊന്നു!

ഇന്നലെ ഞാന്‍ ഒരാളെ കൊന്നു! സത്യമായും കൊന്നു. വെട്ടുകത്തി കൊണ്ടു വീണ്ടും വീണ്ടും വെട്ടി ഞാന്‍ അവന്‍റെ മരണം ഉറപ്പാക്കി. കത്തി ഉപേക്ഷിച്ചു ഞാന്‍ ഓടി. പക്ഷെ രാത്രി തന്നെ പോലീസ് പിടിയിലായി. പോലീസ് ജീപ്പില്‍ ഇരിക്കുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നി. എന്ത് പറഞ്ഞാലും ഞാന്‍ ഒരാളെ കൊന്നില്ലേ. എന്തിന് വേണ്ടി എനിക്കറിയില്ല. ഞാന്‍ എന്റെ തന്നെ തലയില്‍ തല്ലി. അത്ഭുതം! എനിക്ക് വേദനിക്കുന്നില്ല. ഒരു ഞെട്ടലോടെ, ഏറെ സന്തോഷത്തോടെ ഞാന്‍ ആ സത്യം മനസിലാക്കി. ഞാന്‍ സ്വപ്നം കാണുകയായിരുന്നു. ഹൊ! ആശ്വാസമായി. ഞാന്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല, എന്‍റെ തല വേര്‍പെട്ടു കിടക്കുന്നു. പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്ന്നതിനാല്‍ ആ സ്വപ്നം ഇടക്ക് വച്ചു മുറിഞ്ഞു പോയി. അങ്ങനെ സ്വപ്നത്തില്‍ മറ്റൊരു സ്വപ്നം.

Friday, September 26, 2008

മോലാല്‍ കാണി, മമ്മൂട്ടി കാണി

വയനാട്ടിലാണ് ഈ സംഭവം നടന്നത്. ഒരു പണിക്കനും പണിക്കത്തിയും കൂടി ജുറാസിക് പാര്‍ക്ക് സിനിമ കാണാന്‍ പോയി. സിനിമ കണ്ടു തിരിച്ചു വന്ന പണിക്കനോട് ഒരാള്‍ ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു സിനിമ. പണിക്കന്‍ പറഞ്ഞു : ഓ എന്നോ ചിനിമ, മോലാല്‍ കാണി, മമ്മൂട്ടി കാണി, രണ്ടു ഓന്തുകള് മാത്രമേ ഒള്ളാര്‍ന്നു.



Tuesday, September 23, 2008

പ്രിയ ബുലോക സുഹൃത്തുക്കളെ

എന്റെ ഒരു ഫ്രണ്ടിനു തുള്ളല്‍ പ്രസ്ഥാനത്തെ കുറിച്ചു ഒരു ലേഖനം തയ്യാറാക്കണം. എന്തെങ്കിലും ലിങ്ക് തന്നു സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Monday, September 22, 2008

വരുന്നു രാത്രിയില്ലാത്ത ഒരു ദിവസം

ഈ വരുന്ന ഒക്ടോബര്‍ 17-നു സൂര്യന്‍ ഒന്നര ദിവസം ദൃശ്യമാകുമാത്രേ. 2400 വര്‍ഷങ്ങള്‍ കഴിഞാണ് ഇത്തരമൊരു പ്രതിഭാസത്തിനു ഭൂമി വേദിയാകുന്നത്‌. പ്രിയ സുഹൃത്തുകളെ ഇതു സത്യമാണോ എന്നറിയില്ല. എന്‍റെ ഒരു സുഹൃത്തിനു വന്ന സര്‍വീസ് മെസ്സേജ് ആണിത് . അതുകൊണ്ട് ഇതു സത്യമല്ലെങ്കില്‍ ആരും തെറി പറയരുത് എന്നൊരു അപേക്ഷയുണ്ട്.

Friday, August 29, 2008

ഓണാശംസകള്‍


പ്രിയപ്പെട്ട ബൂലോക സുഹൃത്തുകള്‍ക്ക് എന്‍റെ ഓണാശംസകള്‍

Wednesday, August 27, 2008

ചങ്ങലക്ക് ഭ്രാന്ത് വന്നാല്‍ ??????

എന്ത് പറ്റി നമ്മുടെ ഹൈക്കോടതിക്ക്? സാരി ധരിച്ചു ബൈക്കിനു പിന്നില്‍ യാത്ര ചെയ്യുന്നത് നിരോധിക്കണം എന്ന്. നമ്മുടെ നാടിലെ ബഹുഭൂരിപക്ഷം മഹിളകളും സാരി ധരിക്കുന്നവരാണ്. അവര്‍ ഒരു വശത്തേക്ക്‌ ഇരുന്നുമാണ് യാത്ര ചെയ്യുന്നത് എന്നിരിക്കെ സാരി ധരിച്ചുള്ള ഇരുചക്ര വാഹന യാത്ര നിരോധിക്കണം എന്ന് പറഞ്ഞാല്‍ സാധാരണ ജനം മൂക്കത്ത് വിരല്‍ വച്ചുപോകുന്നത് സ്വാഭാവികം. സാരി ചക്രത്തില്‍ കുടുങ്ങി ധാരാളം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് വാഹനത്തില്‍ സാരി ഗാര്‍ഡ് ഘടിപ്പിച്ചാല്‍ ഒഴിവാക്കാവുന്നതാണ്. പിന്നെ അല്പം ശ്രദ്ധയും വേണം. അതിന് പകരം സാരി തന്നെ അങ്ങ് ഒഴിവാക്കുന്നത് എലിയെ പേടിച്ചു ഇല്ലം ചുടുന്ന പഴയ ആ പരിപാടി തന്നെ. ഈ കോടതിവിധി കേട്ടപ്പോള്‍ 67 വയസുള്ള എന്‍റെ അമ്മൂമ്മ പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ചിരി വരും. ആയ കാലത്തു ചുരിദാര്‍ ഇടാന്‍ പറ്റിയില്ല അതോണ്ട് ഇപ്പോള്‍ കോടതിയായിട്ടു ഞങ്ങള്‍ക്കൊരു അവസരം തന്നിരിക്കുകയ പക്ഷെ ഇരു വശത്തും കാലിട്ട് യാത്ര ചെയ്യാന്‍ പറയുന്നതു മാത്രമാ കഷ്ടം. അതില്‍ വശത്തേക്ക്‌ കയറാന്‍ തന്നെ പാടാ, പിന്നല്ലേ ഇരുവശത്തും കാലിട്ടിരിക്കുനത്.
ഒരേ ഒരു സംഭവത്തിന്‍റെ പേരില്‍ ഇങ്ങനെ ഒരു വിധി വളരെ കഷ്ടമാണ്. മറ്റെന്തെല്ലാം കാരണത്താല്‍ ദിവസവും അപകടങ്ങള്‍ നടക്കുന്നു. അവ ഒഴിവാക്കുന്നതിനു യുക്തമായ ഒരു പരിഹാരം തേടുന്നതിനു പകരം ഇങ്ങനെയാണോ വിധി പറയുക. ‍ നാളെ ഈ കോടതി ഇരുച്ചക്രങ്ങളില്‍ യാത്ര ചെയ്യണ്ട എന്നും വിധി പറയില്ല എന്നര് കണ്ടു.

Monday, February 18, 2008

സര്‍ക്കസ് സര്‍ക്കസ്

സര്‍ക്കസ് കാണാത്തവരായി നമ്മളില്‍ ആരും തന്നെ കാണില്ല. സര്‍ക്കസ് കലാകാരന്മാരുടെ മിന്നുന്ന പ്രകടനം നമ്മളെല്ലാം ശ്വാസം അടക്കിയിരുന്നു കണ്ടിട്ടുണ്ട്. കോമാളികളുടെ തമാശകള്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. മൃഗങ്ങളുടെ അഭ്യാസവും രസകരമായിരുന്നു. അന്നൊക്കെ സര്‍ക്കസ് കലാകാരന്മാര്‍ നമ്മുടെ വീരപുരുഷന്മാരായിരുന്നു. സര്‍ക്കസിനെ ആസ്പദമാക്കി ധാരാളം കഥകളും സിനിമകളും ഉണ്ടായിട്ടുണ്ട്.
പക്ഷെ ടെലിവിഷനിലെ പരശതം ചാനലുകളുടെ വരവ് സര്‍ക്കസിനെ ആളില്ലാ കലയാക്കി. പലപ്പോഴായി ഭരണത്തില്‍ വന്ന സര്‍ക്കാരുകളും സര്‍ക്കസ്സിനെ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇന്നിപ്പോള്‍ പല സര്‍ക്കസ് കമ്പനികളും ഇല്ലാതായി. ശേഷിക്കുന്നവ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. റഷ്യയിലെ പോലെ ഇവിടെയും സര്‍ക്കസ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കണം. സര്‍ക്കസ് കലാകാരന്മാര്‍ക്ക്‌ വേണ്ടത്ര പരിഗണന നല്‍കണം. സര്‍ക്കസിനു നികുതി ഇളവുകള്‍ നല്‍കണം. ഇതിനെല്ലാം ഉപരിയായി നാമെല്ലാം ടെലിവിഷനില്‍ മാത്രം കാഴ്ച ഒതുക്കാതെ വീടുവിട്ടു പുറത്തുപോയി സര്‍ക്കസ് കാണണം. മഹത്തായ ഈ കലയെ സംരക്ഷിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണ് .