Friday, October 24, 2008

ആ നീല പാര്‍ക്കര്‍ പേന

ഇന്നലെ ബാങ്കില്‍ വച്ചു എന്റെ പേന നഷ്ടപ്പെട്ടു. ഒരാള്‍ക്ക് എഴുതുവാന്‍ വേണ്ടി കൊടുത്തതാണ്. തിരികെ വാങ്ങാന്‍ മറന്നു.
ഞങ്ങളുടെ പേരെഴുതിയ വാകമരത്തിന്റെ ചുവട്ടില്‍ വച്ചു എന്റെ പിറന്നാള്‍ ദിവസം അവള്‍ സമ്മാനിച്ചതായിരുന്നു ആ നീല പാര്‍ക്കര്‍ പേന. പേനകളെ ഏറെ ഇഷ്ടപെടുന്ന എനിക്കുള്ള സമ്മാനം. കൂടെ ഒരു കാട്രിജും. തീരുമ്പോള്‍ പറഞ്ഞാല്‍ മതി വേറെ കാട്രിജ് (റീഫില്‍) വാങ്ങിത്തരാം എന്നും പറഞ്ഞിരുന്നു. അന്നുമുതല്‍ ഇന്നു വരെ എന്റെ പോക്കറ്റിനെ അലങ്കരിച്ചിരുന്ന ആ പേനയാണ്‌ ഇന്നലെ നഷ്ടപ്പെട്ടത്.
അവള്‍ തന്ന ഒന്നും തന്നെ ഞാന്‍ നഷ്ടപെടുതിയിട്ടില്ല. ചെറിയ നൂല് മുതല്‍ പത്തു മാര്‍ക്കിന്റെ ഏസ്സെ മാതിരിയുള്ള പ്രണയലേഖനങ്ങള്‍ വരെ അതില്‍ പെടും. അങ്ങനെയുല്ലപ്പോഴാണ് ആ പേനയുടെ നഷ്ടം
അത് തിരികെ കിട്ടുവാനുള്ള പല വഴികളെ പറ്റി ഞാന്‍ ആലോചിച്ചു. ബാങ്കില്‍ പോയി ഒന്നു അന്വേഷിക്കണോ അല്ലെങ്കില്‍ പത്രത്തില്‍ ഒരു പരസ്യം കൊടുത്താലോ- ഏതാണ്ടിങ്ങനെ - എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ പാര്‍ക്കര്‍ പേന നഷ്ടപ്പെട്ടു, അത് കിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കാന്‍ താല്‍പര്യപെടുന്നു. അല്ലെങ്കില്‍ ആ പേനയുടെ ഒരു ചിത്രം കൊടുത്തിട്ട് 24/10/2008 മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ അറിയിക്കണമെന്ന് താല്‍പര്യപെടുന്നു. പ്രിയ പേനയെ മടങ്ങി വരിക എന്നോ മറ്റോ ഒരു വരി കൂടി ചേര്‍ക്കാം അല്ലെ.

8 comments:

B for Blogger said...
This comment has been removed by the author.
B for Blogger said...

ബാങ്ക് : സൗത്ത് ഇന്ത്യന്‍ ബാങ്ക്, സെക്രട്ടറിയറ്റിനു സമീപം, തിരുവനന്തപുരം
സമയം: ഏകദേശം 1.30 പി.എം.

smitha adharsh said...

തരക്കേടില്ല...ചിലപ്പോള്‍ കിട്ടിയാലോ..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...
This comment has been removed by the author.
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആ ബക്കറ്റ്...
നീല ബക്കറ്റ്...

അതുപോലെയാണോ ?
ആ പാര്‍കറ്
നീല പാര്‍ക്കറ്...

Jayasree Lakshmy Kumar said...

ശ്രമിച്ചു നോക്കൂ

അരുണ്‍ കരിമുട്ടം said...

പ്രിയപ്പെട്ട അഭിലാഷേ,

പരസ്യം കണ്ടായിരുന്നു.നിന്‍റെ വിരല്‍ തുമ്പില്‍ ഓടിക്കളിച്ച് ഞാന്‍ മടുത്തു.ഞാന്‍ പോകുന്നു ഒരു ദീര്‍ഘയാത്രയ്ക്ക്.അവളോടും പറഞ്ഞേരെ.
തിരിച്ച് വരുമ്പോള്‍ വീണ്ടും കാണാം.

എന്ന് സ്നേഹപൂര്‍വ്വം
നിന്‍റെ മാത്രം
പേന
(ഫ്രം പാര്‍ക്കര്‍ കമ്പനി)

നിരക്ഷരൻ said...

ങ്ങളെന്തൊരു മനുഷ്യനാ... ?
വാകമരത്തിന്റെ ചോട്ടില്‍ വെച്ച് ലവള്‌ തന്ന പേന കൊണ്ടുക്കളഞ്ഞിട്ട് പരസ്യമിട്ട് കാത്തിരിക്കുന്നോ ? കട്ടപ്പൊഹ തന്നെ കാര്യം .... :) :)