ഇന്നലെ ബാങ്കില്‍ വച്ചു എന്റെ പേന നഷ്ടപ്പെട്ടു. ഒരാള്‍ക്ക് എഴുതുവാന്‍ വേണ്ടി കൊടുത്തതാണ്. തിരികെ വാങ്ങാന്‍ മറന്നു.
ഞങ്ങളുടെ പേരെഴുതിയ വാകമരത്തിന്റെ ചുവട്ടില്‍ വച്ചു എന്റെ പിറന്നാള്‍ ദിവസം അവള്‍ സമ്മാനിച്ചതായിരുന്നു ആ നീല പാര്‍ക്കര്‍ പേന. പേനകളെ ഏറെ ഇഷ്ടപെടുന്ന എനിക്കുള്ള സമ്മാനം. കൂടെ ഒരു കാട്രിജും. തീരുമ്പോള്‍ പറഞ്ഞാല്‍ മതി വേറെ കാട്രിജ് (റീഫില്‍) വാങ്ങിത്തരാം എന്നും പറഞ്ഞിരുന്നു. അന്നുമുതല്‍ ഇന്നു വരെ എന്റെ പോക്കറ്റിനെ അലങ്കരിച്ചിരുന്ന ആ പേനയാണ് ഇന്നലെ നഷ്ടപ്പെട്ടത്.

അവള്‍ തന്ന ഒന്നും തന്നെ ഞാന്‍ നഷ്ടപെടുതിയിട്ടില്ല. ചെറിയ നൂല് മുതല്‍ പത്തു മാര്‍ക്കിന്റെ ഏസ്സെ മാതിരിയുള്ള പ്രണയലേഖനങ്ങള്‍ വരെ അതില്‍ പെടും. അങ്ങനെയുല്ലപ്പോഴാണ് ആ പേനയുടെ നഷ്ടം
അത് തിരികെ കിട്ടുവാനുള്ള പല വഴികളെ പറ്റി ഞാന്‍ ആലോചിച്ചു. ബാങ്കില്‍ പോയി ഒന്നു അന്വേഷിക്കണോ അല്ലെങ്കില്‍ പത്രത്തില്‍ ഒരു പരസ്യം കൊടുത്താലോ- ഏതാണ്ടിങ്ങനെ - എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ പാര്‍ക്കര്‍ പേന നഷ്ടപ്പെട്ടു, അത് കിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കാന്‍ താല്‍പര്യപെടുന്നു. അല്ലെങ്കില്‍ ആ പേനയുടെ ഒരു ചിത്രം കൊടുത്തിട്ട് 24/10/2008 മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ അറിയിക്കണമെന്ന് താല്‍പര്യപെടുന്നു. പ്രിയ പേനയെ മടങ്ങി വരിക എന്നോ മറ്റോ ഒരു വരി കൂടി ചേര്‍ക്കാം അല്ലെ.