Monday, February 18, 2008

സര്‍ക്കസ് സര്‍ക്കസ്

സര്‍ക്കസ് കാണാത്തവരായി നമ്മളില്‍ ആരും തന്നെ കാണില്ല. സര്‍ക്കസ് കലാകാരന്മാരുടെ മിന്നുന്ന പ്രകടനം നമ്മളെല്ലാം ശ്വാസം അടക്കിയിരുന്നു കണ്ടിട്ടുണ്ട്. കോമാളികളുടെ തമാശകള്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. മൃഗങ്ങളുടെ അഭ്യാസവും രസകരമായിരുന്നു. അന്നൊക്കെ സര്‍ക്കസ് കലാകാരന്മാര്‍ നമ്മുടെ വീരപുരുഷന്മാരായിരുന്നു. സര്‍ക്കസിനെ ആസ്പദമാക്കി ധാരാളം കഥകളും സിനിമകളും ഉണ്ടായിട്ടുണ്ട്.
പക്ഷെ ടെലിവിഷനിലെ പരശതം ചാനലുകളുടെ വരവ് സര്‍ക്കസിനെ ആളില്ലാ കലയാക്കി. പലപ്പോഴായി ഭരണത്തില്‍ വന്ന സര്‍ക്കാരുകളും സര്‍ക്കസ്സിനെ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇന്നിപ്പോള്‍ പല സര്‍ക്കസ് കമ്പനികളും ഇല്ലാതായി. ശേഷിക്കുന്നവ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. റഷ്യയിലെ പോലെ ഇവിടെയും സര്‍ക്കസ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കണം. സര്‍ക്കസ് കലാകാരന്മാര്‍ക്ക്‌ വേണ്ടത്ര പരിഗണന നല്‍കണം. സര്‍ക്കസിനു നികുതി ഇളവുകള്‍ നല്‍കണം. ഇതിനെല്ലാം ഉപരിയായി നാമെല്ലാം ടെലിവിഷനില്‍ മാത്രം കാഴ്ച ഒതുക്കാതെ വീടുവിട്ടു പുറത്തുപോയി സര്‍ക്കസ് കാണണം. മഹത്തായ ഈ കലയെ സംരക്ഷിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണ് .

2 comments:

Madurai citizen said...

Jai Sai Ram!
You are invited to visit my blog

നിരക്ഷരൻ said...

നമ്മുടെ നാട്ടില്‍ നടക്കുമോന്ന് കണ്ടറിയണം. അഭിലാഷിന്റെ അഭിപ്രായം നല്ലത്.