Wednesday, August 27, 2008

ചങ്ങലക്ക് ഭ്രാന്ത് വന്നാല്‍ ??????

എന്ത് പറ്റി നമ്മുടെ ഹൈക്കോടതിക്ക്? സാരി ധരിച്ചു ബൈക്കിനു പിന്നില്‍ യാത്ര ചെയ്യുന്നത് നിരോധിക്കണം എന്ന്. നമ്മുടെ നാടിലെ ബഹുഭൂരിപക്ഷം മഹിളകളും സാരി ധരിക്കുന്നവരാണ്. അവര്‍ ഒരു വശത്തേക്ക്‌ ഇരുന്നുമാണ് യാത്ര ചെയ്യുന്നത് എന്നിരിക്കെ സാരി ധരിച്ചുള്ള ഇരുചക്ര വാഹന യാത്ര നിരോധിക്കണം എന്ന് പറഞ്ഞാല്‍ സാധാരണ ജനം മൂക്കത്ത് വിരല്‍ വച്ചുപോകുന്നത് സ്വാഭാവികം. സാരി ചക്രത്തില്‍ കുടുങ്ങി ധാരാളം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് വാഹനത്തില്‍ സാരി ഗാര്‍ഡ് ഘടിപ്പിച്ചാല്‍ ഒഴിവാക്കാവുന്നതാണ്. പിന്നെ അല്പം ശ്രദ്ധയും വേണം. അതിന് പകരം സാരി തന്നെ അങ്ങ് ഒഴിവാക്കുന്നത് എലിയെ പേടിച്ചു ഇല്ലം ചുടുന്ന പഴയ ആ പരിപാടി തന്നെ. ഈ കോടതിവിധി കേട്ടപ്പോള്‍ 67 വയസുള്ള എന്‍റെ അമ്മൂമ്മ പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ചിരി വരും. ആയ കാലത്തു ചുരിദാര്‍ ഇടാന്‍ പറ്റിയില്ല അതോണ്ട് ഇപ്പോള്‍ കോടതിയായിട്ടു ഞങ്ങള്‍ക്കൊരു അവസരം തന്നിരിക്കുകയ പക്ഷെ ഇരു വശത്തും കാലിട്ട് യാത്ര ചെയ്യാന്‍ പറയുന്നതു മാത്രമാ കഷ്ടം. അതില്‍ വശത്തേക്ക്‌ കയറാന്‍ തന്നെ പാടാ, പിന്നല്ലേ ഇരുവശത്തും കാലിട്ടിരിക്കുനത്.
ഒരേ ഒരു സംഭവത്തിന്‍റെ പേരില്‍ ഇങ്ങനെ ഒരു വിധി വളരെ കഷ്ടമാണ്. മറ്റെന്തെല്ലാം കാരണത്താല്‍ ദിവസവും അപകടങ്ങള്‍ നടക്കുന്നു. അവ ഒഴിവാക്കുന്നതിനു യുക്തമായ ഒരു പരിഹാരം തേടുന്നതിനു പകരം ഇങ്ങനെയാണോ വിധി പറയുക. ‍ നാളെ ഈ കോടതി ഇരുച്ചക്രങ്ങളില്‍ യാത്ര ചെയ്യണ്ട എന്നും വിധി പറയില്ല എന്നര് കണ്ടു.

3 comments:

keralainside.net said...
This comment has been removed by a blog administrator.
Dr. Chinchu C. said...

എല്ലാ ശരിയുടേയും ഇരിപ്പിടം എന്ന് നാം കരുതുന്ന കോടതികള്‍ക്ക് ദീര്‍ഘവീക്ഷണം എത്ര കുറവാണെന്നു ഈ വിധി കാണിക്കുന്നു.

വേണാടന്‍ said...

മിസ്റ്റര്‍ അഭിലാഷ്

ഇന്ത്യയുടെ ആയുധങ്ങളില്‍ ഭൂരിപക്ഷം സ്വന്തമായും, ബാക്കി റഷ്യ മുതലായ രാജ്യങ്ങളില്‍ നിന്നും ആണു വാങ്ങുന്നത്. അമേരിക്കയുമായി വളരെ കുറച്ചു മാത്രമേ ഉള്ളൂ. ഇന്ത്യയുടെ ആണവ ആയുധ സംബന്ധിയായ കാര്യങ്ങള്‍ ഈ കരാറില്‍ പറഞ്ഞിട്ടില്ല, തന്നെയുമല്ല ഇന്ത്യന്‍ നിരായുധീകരണം ഈ കരാറില്‍ ഒരു വിഷയവുമല്ല. ഇന്ത്യയുടെ ഇപ്പൊള്‍ നില്‍നില്‍ക്കുന്നതും, ഭാവിയിലേക്കവശ്യമുല്ലതുമായ ഊര്‍ജ്ജാവശ്യത്തിനുള്ളതാണു ഈ കരാര്‍.