Monday, October 13, 2008
ഇന്നലെ ഞാന്‍ ഒരാളെ കൊന്നു!
ഇന്നലെ ഞാന്‍ ഒരാളെ കൊന്നു! സത്യമായും കൊന്നു. വെട്ടുകത്തി കൊണ്ടു വീണ്ടും വീണ്ടും വെട്ടി ഞാന്‍ അവന്റെ മരണം ഉറപ്പാക്കി. കത്തി ഉപേക്ഷിച്ചു ഞാന്‍ ഓടി. പക്ഷെ രാത്രി തന്നെ പോലീസ് പിടിയിലായി. പോലീസ് ജീപ്പില്‍ ഇരിക്കുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നി. എന്ത് പറഞ്ഞാലും ഞാന്‍ ഒരാളെ കൊന്നില്ലേ. എന്തിന് വേണ്ടി എനിക്കറിയില്ല. ഞാന്‍ എന്റെ തന്നെ തലയില്‍ തല്ലി. അത്ഭുതം! എനിക്ക് വേദനിക്കുന്നില്ല. ഒരു ഞെട്ടലോടെ, ഏറെ സന്തോഷത്തോടെ ഞാന്‍ ആ സത്യം മനസിലാക്കി. ഞാന്‍ സ്വപ്നം കാണുകയായിരുന്നു. ഹൊ! ആശ്വാസമായി. ഞാന്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല, എന്റെ തല വേര്‍പെട്ടു കിടക്കുന്നു. പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നതിനാല്‍ ആ സ്വപ്നം ഇടക്ക് വച്ചു മുറിഞ്ഞു പോയി. അങ്ങനെ സ്വപ്നത്തില്‍ മറ്റൊരു സ്വപ്നം.
Subscribe to:
Post Comments (Atom)
5 comments:
അങ്ങനെ സ്വപ്നത്തില്‍ മറ്റൊരു സ്വപ്നം.
പേടിപ്പിച്ചുകളഞ്ഞല്ലോ
സ്വപ്നം എന്നു പറഞ്ഞിട്ട് അത്ര വിശ്വാസം പോരാ....
പിന്നെന്തിനാ എന്നും ബ്ലോക്ക് പടിയില്‍ പോയി ഒപ്പിടുന്നെ..... (പോലിസ് സ്റ്റേഷനില്‍)
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു.
(മുകളില്‍ ചോദിച്ചത് ചുമ്മാ....)
please avoid word verification.
ഇമ്മാതിരി സ്വപ്നമൊന്നും ഇനി മേലാല്‍ കാണരുത് കേട്ടോ ? :)
വേണമെങ്കില്‍ ഇതുപോലെ കഥയാക്കി എഴുതിക്കോ . കുഴപ്പമില്ല :)
iniyum swpnam kanatte
aralipoovukal.blogspot.com
Post a Comment